'അങ്ങനെ ഗ്യാസ് വില 1Kയിലേക്ക്.. വെൽഡൺ മോഡിജീ' പരിഹാസവുമായി വി.ടി ബല്‍റാം

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ ട്രോളി വി.ടി ബല്‍റാം

Update: 2021-09-01 09:45 GMT

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ ട്രോളി വി.ടി ബല്‍റാം. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടിയ സാഹചര്യത്തിലാണ് ബല്‍റാമിന്‍റെ പുതിയ ഫേസ്ബുക് പോസ്റ്റ്. 'അങ്ങനെ ഗ്യാസ് വില  1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ.. ' എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ ഫേസ്ബുക് പോസ്റ്റ്.


Full View

ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് ഇന്ന് കൂടിയത്. ഗാർഹിക സിലിണ്ടറിന് വില 891.50 രൂപയായി. ഇതോടെ 10 മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് ഏകദേശം 30 ശതമാനത്തോളം വർധനവുണ്ടായി. ഈ വര്‍ഷം മാത്രം 370 രൂപ വർധിപ്പിച്ച വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിൻ്റെ ഇന്നത്തെ വില 1692.50 രൂപയാണ്.

അതേസമയം, ഇന്ധനവിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 15 പൈസയുമാണ് കുറച്ചത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News