വഖഫ് ബോർഡ് നിയമനം; നിലവിലെ രീതി തുടരുമെന്ന സർക്കാർ വാഗ്ദാനം അപ്രായോഗികമെന്ന് നിയമവിദഗ്ധർ

പുതിയ നിയമനം റദ്ദാക്കി റഗുലേഷന്‍ പൂർവസ്ഥിതിയിലാക്കിയിലേ നിയമനസ്തംഭനം ഒഴിവാക്കാന്‍ കഴിയൂ എന്നാണ് വഖഫ് ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്

Update: 2021-12-09 01:22 GMT

വഖഫ് ബോർഡിലെ നിയമനത്തില്‍ നിലവിലെ രീതി തുടരുമെന്ന സർക്കാർ വാഗ്ദാനം അപ്രായോഗികമെന്ന നിയമവിദഗ്ധർ. നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നിയമം പാസായി, വഖഫ് റെഗുലേഷനിലും മാറ്റം വന്നു. ഇത് രണ്ടും റദ്ദാക്കിയാലേ പഴയ രീതിയിലുള്ള നിയമനം നടക്കൂവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് വഖഫ് ബോർഡിലെ നിയമനങ്ങളെ ബാധിക്കും. നിലിവില്‍ വഖഫ് ബോർഡില്‍ മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വഖഫ് ബോർഡിലെ നിയമനത്തില്‍ നിലവിലെ സ്ഥിതി തുടരുമെന്നാണ് ഇന്നലെ സമസ്ത നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ ഇതെങ്ങനെ നടക്കുമെന്ന ചോദ്യമാണ് വഖഫ് ബോർഡിലെ ഉദ്യോഗസ്ഥർ ചോദിക്കുന്നത്. നിയമനാധികാരം ബോർഡിനാണെന്ന വഖഫ് റഗുലേഷനുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഒഴിവാക്കിയാണ് നിയമനം പി.എസ്.സിക്ക് വിടാന്‍ വഴിയൊരുക്കിയത്. നിയമസഭയില്‍ ബില്‍ പാസാവുകയു ചെയ്തു. ഈ നിയമം നടപ്പാക്കിയില്ലെങ്കിലും നിയമനാധികാരം വഖഫ് ബോർഡിന് നഷ്ടപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ നിയമനവും റഗുലേഷനും റദ്ദാക്കാതെ നിലിവിലെ നിയമന രീതിയിലേക്ക് പോകാന്‍ വഖഫ് ബോർഡിന് കഴിയില്ല.

ലീഗല്‍ അസിസ്റ്റന്‍റ്. സ്റ്റെനോഗ്രാഫർ, സർവേയർ എന്നീ തസ്തികകളിലായി മൂന്നു ഒഴിവ് ഇപ്പോള്‍ വന്നിട്ടുണ്ട്. ഇതിലേക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നിന്ന് ആളെ ക്ഷണിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വഖഫ് ബോർഡ്. പുതിയ നിയമനം റദ്ദാക്കി റഗുലേഷന്‍ പൂർവസ്ഥിതിയിലാക്കിയിലേ നിയമനസ്തംഭനം ഒഴിവാക്കാന്‍ കഴിയൂ എന്നാണ് വഖഫ് ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News