കെ.എസ്.ആര്‍.ടി.സി ശബരിമല സർവീസ് ബസുകൾ അലങ്കരിച്ചാൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്

ഡിപ്പോ അധികാരിക്കെതിരെ കോടതി അലക്ഷ്യത്തിനാണ് നടപടി എടുക്കുക

Update: 2023-11-24 04:34 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി  ശബരിമല സർവീസ് ബസുകൾ അലങ്കരിച്ചാൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. ഡിപ്പോ അധികാരിക്കെതിരെ കോടതി അലക്ഷ്യത്തിനാണ് നടപടി എടുക്കുക. പമ്പ സ്പെഷ്യൽ ഓഫീസറാണ് മുന്നറിയിപ്പ് നൽകിയത്.

ഡ്രൈവറുടെ കാഴ്ച മറക്കുന്ന രീതിയില്‍ ശബരിമല സര്‍വീസ് ബസുകള്‍ അലങ്കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ സര്‍വീസ് നടത്തുന്ന ചില ബസുകളില്‍ ജീവനക്കാര്‍ അലങ്കാരങ്ങളും തോരണങ്ങളും കെട്ടിപ്പോകുന്നത് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് പമ്പ സ്പെഷ്യൽ ഓഫീസര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News