വയനാട് വന്യജീവി ആക്രമണം: മരിച്ച പോളിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, ഭാര്യക്ക് സ്ഥിരം ജോലി നല്‍കാനും ശിപാര്‍ശ

11 ലക്ഷം രൂപ അടിയന്തരസഹായമായി രണ്ടുദിവസത്തിനകം നൽകും

Update: 2024-02-17 08:00 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നല്‍കാനും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ശിപാര്‍ശ ചെയ്യാനും തീരുമാനമായി. .11 ലക്ഷം രൂപ അടിയന്തരസഹായമായി രണ്ടുദിവസത്തിനകം നൽകും. പോളിന്‍റെ മകളുടെ ഉപരിപഠനം സര്‍ക്കാര്‍ ഏറ്റെടുക്കും.

അതേസമയം, വയനാട്ടിലെ അക്രമാസക്തമായ സമരം സ്വാഭാവിക പ്രതിഷേധമല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.'ഹർത്താലിനെ എല്ലാവരും പിന്തുണക്കുന്നുണ്ട്, അവരുടെ ആവശ്യം ന്യായമാണ്.എന്നാൽ അക്രമസമരം സ്വാഭാവികമല്ല, അക്രമത്തിലേക്ക് നീങ്ങാതെ സമര നേതൃത്വം ശ്രദ്ധിക്കണം.സംഘർഷമണ്ടാക്കി യഥാർഥ പ്രശ്നം മാറിപ്പോകുന്ന സാഹചര്യം സൃഷടിക്കരുത്'..മന്ത്രി പറഞ്ഞു.ജനങ്ങൾ സർക്കാരുമായി സഹകരിക്കണം. അല്ലാതെ പ്രശ്ന പരിഹാരം സാധ്യമല്ല. മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയമാണെന്നും മന്ത്രി പറഞ്ഞു.

Advertising
Advertising

കാട്ടാന ആക്രമണത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News