കുണ്ടറയിൽ കിണറിടിഞ്ഞ് വീണ് അപകടം; ഒരാൾ മണ്ണിനടിയിൽ

എഴുകോൺ ഇരമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മണ്ണിനടിയിൽപ്പെട്ടത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗിക്കുകയാണ്

Update: 2022-05-05 04:37 GMT

കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ കിണറിടിഞ്ഞ് വീണ് അപകടം. അറ്റക്കുറ്റപ്പണിക്കിറങ്ങിയ ആൾ മണ്ണിനടിയില്‍ അകപ്പെട്ടു. എഴുകോൺ ഇരമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മണ്ണിനടിയില്‍പ്പെട്ടത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗിക്കുകയാണ്. 

കിണര്‍ വൃത്തിയാക്കി ഗിരീഷ് കുമാര്‍ മുകലിലേക്ക് കയറുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഗിരീഷിനെ പുറത്തെത്തിക്കാനായില്ല. മുപ്പതടിയോളം ആഴമുള്ള കിണറ്റില്‍ നിന്ന് മണ്ണ് മാറ്റിയതിനു ശേഷം മാത്രമേ ഗിരീഷ് കുമാറിനെ പുറത്തെത്തിക്കാനാകൂ.

ജെ.സി.ബി ഉപയോഗിച്ച് മറ്റൊരു കുഴിയെടുത്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനംപുരോഗമിക്കുന്നത്. എന്നാല്‍ പ്രദേശത്തെ മണ്ണിന്‍റെ സ്വഭാവം വളരെ മോശമായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News