20 അടി നീളം, 2000 കിലോ ഭാരം.. കൊല്ലത്ത് ഭീമൻ തിമിംഗലത്തിന്‍റെ ജഡം കരയ്ക്കടിഞ്ഞു

അഴുകിയ ജഡം ബീച്ചിലെ പാറക്കെട്ടിൽ കുടുങ്ങിയ നിലയിലാണ്

Update: 2021-09-13 05:47 GMT

കൊല്ലം അഴീക്കൽ ബീച്ചിൽ ഭീമൻ തിമിംഗലത്തിന്റെ ശരീരം കരക്കടിഞ്ഞു. ഏകദേശം 20 അടിയോളം നീളം വരുന്ന തിമിംഗലത്തിന് 2000 കിലോ ഭാരമുണ്ട്. അഴുകിയ ജഡം ബീച്ചിലെ പാറക്കെട്ടിൽ കുടുങ്ങിയ നിലയിലാണ്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡ് സതീഷാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മറവുചെയ്യും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News