കണ്ണൂരിൽ നടക്കുന്നത് പാർട്ടി കോൺഗ്രസല്ല, കോൺഗ്രസ് വിരുദ്ധ സമ്മേളനം: വി.ഡി സതീശൻ

സിപിഎം ലോക്കൽ സെക്രട്ടറി പാർട്ടി അനുമതി ഇല്ലാതെ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുമോയെന്ന് ചോദിച്ച അദ്ദേഹം പാർട്ടി തീരുമാനം അനുസരിക്കേണ്ട ബാധ്യത തോമസിനുണ്ടെന്ന് ചൂണ്ടിക്കാട്ടി

Update: 2022-04-08 14:34 GMT
Advertising

കണ്ണൂരിൽ നടക്കുന്നത് പാർട്ടി കോൺഗ്രസ് അല്ലെന്നും കോൺഗ്രസ് വിരുദ്ധ സമ്മേളനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള ചർച്ചകൾ നടക്കുന്നുവെന്നും കേരളാ സിപിഎമ്മും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിൽ ഇതിനായി ധാരണ ഉണ്ടാക്കിയെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ്സുമായി ഒന്നിക്കുമെന്ന തീരുമാനം പാർട്ടി കോൺഗ്രസിൽ ഉണ്ടാകില്ലെന്ന് ബിജെപിക്ക് പിണറായി ഉറപ്പ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

ഏത് ചെകുത്താനുമായും കൂട്ടുകൂടി കോൺഗ്രസിനെ തകർക്കണമെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനെന്നും കോൺഗ്രസ് തകർന്നാലും ബിജെപി ജയിക്കണമെന്ന് അവർ ആഗ്രഹിക്കുകയാണെന്നും സതീശൻ പറഞ്ഞു. കെ.വി തോമസിന്റെ കാര്യത്തിൽ ഉചിത തീരുമാനം പാർട്ടി എടുക്കുമെന്നും കെപിസിസി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ലോക്കൽ സെക്രട്ടറി പാർട്ടി അനുമതി ഇല്ലാതെ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുമോയെന്ന് ചോദിച്ച അദ്ദേഹം പാർട്ടി തീരുമാനം അനുസരിക്കേണ്ട ബാധ്യത തോമസിനുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിൽ നടക്കുന്ന അതിക്രമങ്ങൾ മുഖ്യമന്ത്രി അറിയുന്നില്ലെന്നും മയക്കുമരുന്ന് സംഘങ്ങൾ അഴിഞ്ഞാടുന്നത് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ പിന്തുണയോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Full View


What is happening in Kannur is not a party congress but an anti-Congress convention: VD Satheesan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News