'മുഖ്യമന്ത്രിക്കൊപ്പം ഭാര്യ പോയതിൽ എന്താണ് തെറ്റ്? ആർക്ക് വേണമെങ്കിലും കണക്ക് പരിശോധിക്കാം'; വീണാജോർജ്

'വിദേശ യാത്ര സംസ്ഥാനത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്തുള്ളതായിരുന്നു'

Update: 2022-10-15 07:44 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഭാര്യ വിദേശത്ത് പോയതിൽ എന്താണ് തെറ്റെന്ന് ആരോഗ്യമന്ത്രി വീണാജോർജ്.കുടുംബാഗങ്ങൾ പോയത് സ്വന്തം ചെലവിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 'ആർക്ക് വേണമെങ്കിലും കണക്ക് പരിശോധിക്കാം.വിദേശ യാത്ര സംസ്ഥാനത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്തുള്ളതായിരുന്നു. അതിന്റെ പ്രോഗ്രസ് ഉടൻ അറിയാനാകും'. കൂടുതൽ കാര്യം മുഖ്യമന്ത്രി വിശദീകരിക്കുമെന്നും വീണാജോർജ് പറഞ്ഞു.

'പേ വിഷ പ്രതിരോധ വാക്‌സിൻ മികച്ചതാണ്. മരണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്.ആ റിപ്പോർട്ട് ഉടൻ ലഭ്യമാകും. കെ.കെ ശൈലജക്കെതിരായി നടക്കുന്നത് ലോകായുക്തയുടേത് നടപടിക്രമം മാത്രമാണ്'. പരാതി കിട്ടിയതിൽ നടപടിയെടുത്ത്  അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News