'ഭക്ഷണം ഏറെ ഇഷ്ടമായെന്ന് പറഞ്ഞു'; ഈജിപ്തിൽ പ്രധാനമന്ത്രിക്ക് രുചിയൊരുക്കിയത് മലയാളി

നരേന്ദ്ര മോദിയെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കളമശേരി സ്വദേശി അനൂപ്

Update: 2023-06-28 02:53 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്ത് സന്ദർശിച്ചപ്പോൾ ഭക്ഷണം പാകം ചെയ്ത് നൽകിയത് ഒരു മലയാളിയാണ്. എറണാകുളം കളമശ്ശേരി സ്വദേശി അനൂപിനാണ് ഭക്ഷണം പാകം ചെയ്ത് നൽകാൻ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അനൂപ്. ഭക്ഷണം ഏറെ ഇഷ്ടപ്പെട്ടെന്ന് മോദി പറഞ്ഞു. കൊടുത്ത ഭക്ഷണം മുഴുവൻ കഴിച്ചെന്നും അനൂപ് മീഡിയവണിനോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി വീട്ടിലും അന്വേഷണം നടത്തിയിരുന്നു. അപ്പോഴാണ് വീട്ടുകാരും വിവരം അറിയുന്നത്.

ഇതിനോടകം തന്നെ നിരവധി പ്രമുഖ വ്യക്തികൾക്ക് ഭക്ഷണമൊരുക്കാൻ സാധിച്ചിട്ടുണ്ട്.പല രാജ്യങ്ങളുടെയും തലവന്മാർക്കും ഭക്ഷണം ഒരുക്കി നൽകാൻ സാധിച്ചിട്ടുണ്ട്. 21 കൊല്ലമായി ഷെഫ് ജീവിതം തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും നാട്ടിൽ ഷെഫിന് ജോലിക്ക് വലിയ വിലയൊന്നും ലഭിക്കാറില്ലെന്ന് അനൂപ് പറയുന്നു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News