ട്രസ്റ്റ് എന്ന് പറഞ്ഞാൽ ആരൊക്കെയാ അതിലെ അംഗങ്ങൾ? ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും; കോൺഗ്രസിനെതിരെ വി.ശിവൻകുട്ടി

വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ് മത്സരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്തത്

Update: 2022-03-10 11:06 GMT

അഞ്ചിലൊരിടത്തും എത്താൻ കഴിയാത്ത കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് മന്ത്രി വി ശിവൻ കുട്ടിയുടെ പോസ്റ്റർ. ട്രസ്റ്റ് എന്ന് പറഞ്ഞാൽ ആരൊക്കെയാ അതിലെ അംഗങ്ങൾ? ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും എന്ന് കോൺഗ്രസിനെ കളിയാക്കിക്കൊണ്ട് ശിവൻകുട്ടി പറയുന്നു.

ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ 'കോൺഗ്രസ്' എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്ധർ പറയുന്നു. എന്നാൽ കോൺഗ്രസ് അടി പതറിയ മറ്റൊരു തെരഞ്ഞെടുപ്പ് വിധിയാണ് വന്നിരിക്കുന്നത്. കൈയിലുണ്ടായിരുന്ന പഞ്ചാബും കോൺഗ്രസിന് നഷ്ടമായെന്ന് ശിവൻകുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ് മത്സരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്തത്. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

ഫെയ്‌സ്ബുക്ക് കുറിപ്പ്

ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്ധർ പറയുന്നു. എന്നാൽ കോൺഗ്രസ് അടി പതറിയ മറ്റൊരു തെരഞ്ഞെടുപ്പ് വിധി കൂടി വന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസിന് അധികാരത്തിൽ എത്താനാകില്ല എന്നാണ് പ്രവണതകൾ സൂചിപ്പിക്കുന്നത്. കൈയിലുണ്ടായിരുന്ന പഞ്ചാബും കോൺഗ്രസിന് നഷ്ടമായി.

വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ് മത്സരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്തത്.

തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News