തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ ഭർത്താവ് തീകൊളുത്തിയ വീട്ടമ്മയും മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ ബിന്ദുവിനെയും മകൻ അമൽരാജിനെയും ഞായറാഴ്‌ചയാണ് ഗുരുതരനിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Update: 2024-06-03 09:43 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭർത്താവ് തീകൊളുത്തിയ ഭാര്യയും മരിച്ചു. വർക്കല സ്വദേശി ബിന്ദുവാണ് (42)ചികിത്സയിലിരിക്കെ മരിച്ചത്. പൊള്ളലേറ്റ ഇവരുടെ മകൻ അമൽരാജ് (18) രാവിലെ മരിച്ചിരുന്നു. ഇരുവരെയും തീകൊളുത്തിയ രാജേന്ദ്രൻ ഇന്നലെ മരിച്ചിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ബിന്ദുവിനെയും അമൽരാജിനെയും ഞായറാഴ്‌ചയാണ് ഗുരുതരനിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് അമല്‍രാജിനെയും അമ്മ ബിന്ദുവിനെയും അച്ഛന്‍ രാജേന്ദ്രന്‍ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Advertising
Advertising

രാജേന്ദ്രനും ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാല്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ബിന്ദുവിനേയും മകന്‍ അമല്‍രാജിനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ​ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ അമൽരാജ് മരണത്തിന് കീഴടങ്ങി.

കുടുബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കഴിഞ്ഞ എട്ട് മാസമായി അകന്നാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നിന് കുടുബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകള്‍ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റ വീട്ടിലെത്തി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ രാജേന്ദ്രൻ വീട്ടില്‍ കരുതിയിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News