പെൺസുഹൃത്തുമായുള്ള ഫോട്ടോ കണ്ടു; എറണാകുളത്ത് ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് ഭാര്യ

നേരത്തെ പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ഫോട്ടോ മുറിയിലിരുന്ന് ഫോണിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു യുവാവ്.

Update: 2025-03-28 02:22 GMT

കൊച്ചി: എറണാകുളത്ത് ഭർത്താവിൻ്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് ഭാര്യ. പെൺസുഹൃത്തുമായുള്ള ഫോട്ടോ ഫോണിൽ കണ്ടതിനെ തുടർന്നായിരുന്നു ആക്രമണം. വെങ്ങോല സ്വദേശി മുഹമ്മദ് ഹാരിസിനാണ് പൊള്ളലേറ്റത്. ഇയാളെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ഫോട്ടോ മുറിയിലിരുന്ന് ഫോണിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ് ഹാരിസ്. ഇത് ശ്രദ്ധയിൽപ്പെട്ട ഭാര്യ ആദില തിളച്ച എണ്ണയെടുത്ത് കൊണ്ടുവന്ന് ഹാരിസിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.

ഹാരിസിന്റെ കൈകളിലും നെഞ്ചിലും പുറത്തും തുടയിലുമടക്കം പൊള്ളലേറ്റു. സംഭവത്തിൽ ഹാരിസിന്റെ പരാതിയിൽ ബിഎൻസ് 124(1) വകുപ്പ് പ്രകാരം ഭാര്യ മാറമ്പിള്ളി സ്വദേശിനി ആദിലയ്ക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News