സ്കൂട്ടറില്‍ പോകുമ്പോള്‍ കാട്ടുപന്നി ആക്രമണം; തിരുവനന്തപുരത്ത് അമ്മക്കും മകള്‍ക്കും പരിക്ക്

ഗുരുതരമായി പരിക്കേറ്റ അഡ്വ. മിനിയേയും മകളേയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Update: 2022-09-17 18:06 GMT

തിരുവനന്തപുരം കുറ്റിച്ചലിൽ കാട്ടുപന്നിയുടെ ആക്രമണം. കുറ്റിച്ചൽ സ്വദേശി അഡ്വക്കേറ്റ് മിനിക്കും മകൾ ദയക്കും സാരമായി പരിക്കേറ്റു. സ്കൂട്ടറിൽ പോകുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. സി.പി.ഐ കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി അംഗവും കേരള മഹിളാസംഘം നേതാവുമാണ് പരിക്കേറ്റ അഡ്വ. മിനി 

Full View

സ്കൂട്ടറിൽ കള്ളിക്കാട്ട് നിന്ന് കുറ്റിച്ചലിലേയ്ക്ക് വരുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - ഷെഫി ഷാജഹാന്‍

contributor

Similar News