Writer - രാഗേന്ദു പി.ആർ
Web Journalist
കൊല്ലം: കൊല്ലം പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കടശ്ശേരി സ്വദേശിയായ രാജമ്മയാണ് മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. രാജമ്മക്കൊപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടിരുന്നു.
രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കലക്ടര്‍ ആശുപത്രിയില്‍ എത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധവുമായി സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പത്തനാപുരം എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാല പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.