അതിരപ്പിള്ളിയിൽ കാട്ടാനകൾ റോഡിലിറങ്ങി; ജനം ഭീതിയിൽ

ചൊവ്വാഴ്ച അതിരപ്പിള്ളിയിൽ വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

Update: 2024-03-06 03:51 GMT

തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനകൾ റോഡിലിറങ്ങി. ഇന്നലെയാണ് വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോഴും ആനകൾ പ്രദേശത്ത് സൈ്വരവിഹാരം നടത്തുന്നത്. ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം നിത്യസംഭവമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് മുറിച്ചു കടന്നാണ് ആനകൾ സഞ്ചരിക്കുന്നത്. രാത്രിയായാൽ ആനകളുടെ സാന്നിധ്യം വർധിക്കുമെന്നും ജനങ്ങൾ പറയുന്നു. ജനവാസ മേഖലയിൽ നിരന്തരം ആനകളുടെ സാന്നിധ്യമുണ്ടായിട്ടും യാതൊരു മുൻകരുതൽ സംവിധാനവും ഇവിടെയില്ല. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയുള്ളതിനാൽ സമാധാനത്തോടെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News