പ്രസവത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം

ആശുപത്രിക്കെതിരെ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി

Update: 2022-07-27 01:30 GMT
Editor : Lissy P | By : Web Desk

കൊല്ലം: പ്രസവശേഷം യുവതി മരിച്ചതിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. പ്രസവശേഷമുണ്ടായ ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിക്കെതിരെ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കേമൈലക്കാട് സ്വദേശിയായ വർഷയെ കൊല്ലം മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തു. രണ്ടു പേരുടെയും നില തൃപ്തികരമാണെന്ന് പറഞ്ഞ ഡോക്ടർമാർ പിന്നീട് കുട്ടിക്ക് ആരോഗ്യപ്രശ്‌നമുള്ളതായി അറിയിച്ചു. തൊട്ടടുത്ത ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പിന്നാലെ വർഷയേയും ഇവിടേക്ക് കൊണ്ട് വന്നു.പിന്നീട് മകളുടെ മരണവിവരമാണ് അറിയുന്നതെന്ന് വർഷയുടെ പിതാവ് പറഞ്ഞു.

Advertising
Advertising

ആശുപത്രി അധികൃതർക്ക് പിഴവുണ്ടായെന്ന് കാട്ടി ബന്ധുക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News