മരണവിവരം അറിയിച്ച ഡോക്‌ടറെ ചവിട്ടിയ സംഭവം; കേസ് കെട്ടിച്ചമച്ചതെന്ന് ആരോപണം

സെന്തിൽ കുമാർ ഒളിവിൽ തുടരുകയാണ്

Update: 2022-11-26 14:38 GMT
Editor : banuisahak | By : Web Desk

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ മർദിച്ച കേസിൽ ഡോക്ടർക്കെതിരെ ആരോപണവുമായി പ്രതി സെന്തിൽ കുമാറിന്റെ ബന്ധുക്കൾ. ഡോക്ടർക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്ന് സെന്തിലിന്റെ ബന്ധു സേതുലക്ഷ്മി മീഡിയവണിനോട് പറഞ്ഞു. സെന്തിൽ കുമാർ ഒളിവിൽ തുടരുകയാണ്. 

നവംബർ 23ന് പുലർച്ചെയാണ് കാൻസർബാധിതയായ സെന്തിൽ കുമാറിന്റെ ഭാര്യ ശുഭ മരിക്കുന്നത്. മരണവിവരം അറിയിച്ചപ്പോൾ സെന്തിൽ കുമാർ വനിതാ ഡോക്ടറെ ചവിട്ടിയെന്നാണ് കേസ്. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും സംഭവദിവസത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. 

Advertising
Advertising

ശുഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും രോഗവിവരങ്ങൾ കൃത്യമായി അറിയിക്കാത്തത് ബന്ധുക്കൾ ചോദ്യം ചെയ്തതാണ് കേസിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. 

നീതി ലഭിക്കുംവരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സെന്തിൽ കുമാറിന്റെ കുടുംബം ആവർത്തിക്കുന്നത്. ഒപ്പം ശുഭയുടെ മൃതദേഹം ദഹിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News