ഇടുക്കി വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

വാത്തിക്കുടി ആമ്പക്കാട് ഭാസ്‌കരന്റെ ഭാര്യ രാജമ്മയാണ് മരിച്ചത്.

Update: 2023-04-01 14:41 GMT

Rajamma

ഇടുക്കി: വത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു. വാത്തിക്കുടി ആമ്പക്കാട് ഭാസ്‌കരന്റെ ഭാര്യ രാജമ്മയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരനെ ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഭാസ്‌കരന്റെ ഇളയമകളുടെ ഭർത്താവായ സുധീഷാണ് അക്രമം നടത്തിയത്. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വൈകീട്ട് നാല് മണിയോടെ മദ്യപിച്ചെത്തിയ സുധീഷ് ഭാസ്‌കരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് രാജമ്മ വെട്ടേറ്റു മരിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News