കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തീകൊളുത്തി മരിച്ച നിലയില്‍

മരിച്ചത്‌ പുനലൂര്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ലിജി.

Update: 2021-06-23 01:21 GMT

കൊല്ലം ഇളമ്പലില്‍ ഭര്‍തൃ ഗൃഹത്തില്‍ യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ പൊയ്യാനില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ലിജിയാണ് മരിച്ചത്. പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പുനലൂര്‍ ഉറിക്കോട് സജി വിലാസത്തില്‍ അജിയുടെ ഭാര്യ 34 വയസുള്ള ലിജി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അജിയുടെ മാതാപിതാക്കള്‍ തൊഴിലുറപ്പ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ലിജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടും നാലും വയസുള്ള ലിജിയുടെ കുട്ടികളും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.

പുനലൂര്‍ പൊയ്യാനില്‍ ആശുപത്രിയിലെ നഴ്സായ ലിജിക്ക് കൂടെ ജോലി ചെയ്യുന്ന ഒരാളുമായി അടുപ്പം ഉണ്ടായിരുന്നു. ഇത് ഭര്‍ത്താവ് അറിയുകയും ലിജിയുടെ സഹോദരങ്ങളെ വിളിച്ചു വരുത്തുകയും ചെയ്തു. തുടര്‍ന്ന് ഫോണ്‍ ചാറ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഫോൺ കോണ്ടുപോയി. ഇതിന് പിന്നാലെയാണ് ലിജി ആത്മഹത്യ ചെയ്തത്. ലിജിയുടെ ഭര്‍ത്താവ് അജി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. സംഭവത്തില്‍ പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. 


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News