ലോകകപ്പ് ഫോട്ടോ ഷൂട്ട്; 'മാധ്യമം' ഫോട്ടോഗ്രാഫറെ പ്രശംസിച്ച് നിക്കോൺ

ബൈജു കൊടുവള്ളി പകർത്തിയ മെസ്സി, എംബാപ്പെ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നിക്കോൺ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ബെജുവിനെയും മാധ്യമം ദിനപത്രത്തെയും പ്രശംസിച്ചത്.

Update: 2022-12-28 09:45 GMT

ലോകകപ്പിലെ അപൂർവ നിമിഷങ്ങൾ മനോഹരമായി പകർത്തിയ 'മാധ്യമം' ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിയെ പ്രശംസിച്ച് ക്യാമറ നിർമാതാക്കളായ നിക്കോൺ. ബൈജു കൊടുവള്ളി പകർത്തിയ മെസ്സി, എംബാപ്പെ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നിക്കോൺ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ബെജുവിനെയും മാധ്യമം ദിനപത്രത്തെയും പ്രശംസിച്ചത്.

'29 ദിവസം മനോഹരമായ മാജിക്കുകൾ നെയ്‌തെടുത്ത ശേഷം ഫിഫ ലോകകപ്പ് വിജയകരമായി സമാപിച്ചിരിക്കുന്നു. കഠിനാധ്വാനവും ആവേശവും കഴിവും എല്ലാം ഉപയോഗപ്പെടുത്തി 32 രാജ്യങ്ങൾ 64 മത്സരങ്ങളിൽ ഏറ്റുമുട്ടി. അവസാനം ലയണൽ മെസ്സിയും അർജന്റീനയും ആത്യന്തിക വിജയികളായി. ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ലൂക്കാ മോഡ്രിച്ച് തുടങ്ങി നിരവധി ഇതിഹാസ താരങ്ങളുടെ അവസാന ലോകകപ്പ് കൂടിയായിരുന്നു ഇത്. കിലിയൻ എംബാപ്പെ, ജൂലിയൻ അൽവാരസ് തുടങ്ങിയ യുവ പവർഹൗസുകളുടെ ബ്രില്യൻസും ലോകം കണ്ടു. മനോഹരമായ ഈ കളി കൂടുതൽ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. മാധ്യമത്തിലെ ബൈജു കൊടുവള്ളി പകർത്തിയ ഈ അവിശ്വസനീയമായ നിമിഷങ്ങൾ ആസ്വദിക്കുക'-നിക്കോൺ ഫേസ്ബുക്കിൽ കുറിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News