തിരുവനന്തപുരത്ത് യുവാവും യുവതിയും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് റബർ തോട്ടത്തിൽ

യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

Update: 2022-06-20 01:25 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കല്ലറ പഴവിളയിൽ യുവാവും യുവതിയും മരിച്ച നിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി (21) സുമി (18) ആണ് മരിച്ചത്.

യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയുടെ വീടിനടുത്തുള്ള റബർ തോട്ടത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയും യുവാവും തമ്മിൽ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു, യുവതിക്ക് മറ്റൊരാളുമായുള്ള അടുപ്പം ചോദ്യം ചെയ്തതിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News