ഇടുക്കിയിൽ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു

ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ പക്കൽ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

Update: 2024-10-19 09:02 GMT

ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു. പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ നിന്ന് ഇറങ്ങിയോടിയ നെടുങ്കണ്ടം സ്വദേശി നജ്മൽ ആണ് കിണറ്റിൽ വീണത്. ഇയാളെ ഫയർഫോഴ്‌സും പൊലീസും ചേർന്ന് രക്ഷപെടുത്തി.

ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രീക്കുട്ടൻ്റെ പക്കൽ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൈലാസപ്പാറ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടക്കുന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിലെ പൈപ്പിൽ പിടിച്ചുകിടന്ന യുവാവിനെ കണ്ടത്. തുടർന്ന് ഫയർഫോഴ്സിൻ്റെ സഹായത്തോടെ കരയ്ക്ക് കയറ്റുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News