ബൈക്കിലെത്തിയ യുവാവ് പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടി

KL 30 C 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്

Update: 2022-05-23 09:18 GMT
Editor : Dibin Gopan | By : Web Desk
Advertising

ആലപ്പുഴ: ബൈക്കിലെത്തിയ യുവാവ് ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടി. യുവാവിനായി ഫയർഫോഴ്‌സ് തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. KL 30 C 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്.

ബൈക്ക് പാലത്തിന് സമീപത്തായിനിർത്തിയിട്ടതിനു ശേഷം ഇയാൾ പാലത്തിൽ നിന്നും ചാടിയത്. ചെങ്ങന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്‌സാണ് തെരച്ചിൽ നടത്തുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News