തിരുവനന്തപുരത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

Update: 2023-01-01 13:59 GMT

തിരുവനന്തപുരം: മുടവൂർപ്പാറയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കേളേശ്വരം സ്വദേശി രാജീവിനാണ് കുത്തേറ്റത്. കാക്കാമൂല സ്വദേശികളായ സച്ചുവും അഖിലുമാണ് ആക്രമിച്ചത്. ഇവർ രാജീവിനെ അക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബാലരാമപുരത്തെ ഒരു കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സമയത്തായിരുന്നു രണ്ടംഗ സംഘമെത്തി രാജീവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

സംഭവത്തിൽ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തിയും വാളും ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ‌രാജീവിന്റെ വയറ്റിലാണ് കുത്തേറ്റത്. കുത്തേറ്റ യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertising
Advertising

ഗുരുതരമായി പരിക്കേറ്റ രാജീവ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, കുത്തിയതിനു പിന്നാലെ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ട പ്രതികളെ പിടികൂടാനായില്ല.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News