വിദ്യാർഥിനിയെ ഇടിച്ചിട്ട് ബൈക്ക് അഭ്യാസം; യുവാവ് അറസ്റ്റിൽ

റോഡിൽ‍ സ്ഥിരം നിയമലംഘനം നടത്തുന്നയാളാണ് നൗഫലെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു.

Update: 2023-02-13 04:20 GMT

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അഭ്യാസം നടത്തി വഴിയാത്രക്കാരിയായ വിദ്യാർഥിനിയെ ഇടിച്ചിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലമ്പലം സ്വദേശി നൗഫലിനെയാണ് മോട്ടോർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസൻസ് എം.വി.ഡി റദ്ദാക്കും.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. അഭ്യാസത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനിയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ വിദ്യാർഥിനിക്ക് പരിക്കേൽ‍ക്കുകയും ചെയ്തിരുന്നു.

റോഡിൽ‍ സ്ഥിരം നിയമലംഘനം നടത്തുന്നയാളാണ് നൗഫലെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. ബൈക്ക് അഭ്യാസം നടത്തിയതിനും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും നിരവധി തവണ ഇയാൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.

Advertising
Advertising

അപകടകരമായ രീതിയിൽ ബൈക്കോടിച്ചതിന് ഏഴ് തവണയാണ് നടപടി നേരിടേണ്ടിവന്നത്. ഇപ്പോഴത്തെ അപകടത്തിന് നാല് ദിവസം മുമ്പാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഈ ബൈക്ക് പിഴയടച്ച് പുറത്തിറക്കിയത്.

19250 രൂപ പിഴയീടാക്കിയ ശേഷമാണ് ബൈക്ക് വിട്ടുകൊടുത്തത്. എന്നാൽ നാല് ദിവസത്തിനു ശേഷം വീണ്ടും ബൈക്ക് അഭ്യാസം നടത്തി കോളജ് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചിക്കുകയായിരുന്നു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News