ചെങ്ങന്നൂർ പെരുമ പുരസ്കാരം ശ്രീധരൻ പിള്ളക്ക് നൽകുന്നത് സിപിഎം- ബിജെപി ഡീൽ; ആരോപണവുമായി യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എം.പി പ്രവീൺ ആണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്
Update: 2025-01-19 07:21 GMT
ആലപ്പുഴ: ചെങ്ങന്നൂർ പെരുമ പുരസ്കാരം ബിജെപി നേതാവ് ശ്രീധരൻ പിള്ളക്ക് നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ്. പുരസ്കാരം ശ്രീധരൻ പിള്ളയ്ക്ക് നൽകുന്നത് ചെങ്ങന്നൂരിലെ CPM-BJP ഡീൽ ആണെന്നാണ് ആരോപണം. സർക്കാർ ചെലവിൽ വോട്ട് കച്ചവടം നടത്തുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എം.പി പ്രവീൺ ആണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
നടൻ മോഹൻലാലിനും ശ്രീധരൻ പിള്ളയ്ക്കും ആയിരുന്നു പുരസ്കാരങ്ങൾ. പ്രഥമ സാഹിത്യ പുരസ്കാരമാണ് ശ്രീധരൻപിള്ളയ്ക്ക് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.