Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പൊലീസിന്റെ കസ്റ്റഡി മർദനം വെളിപ്പെടുത്തി യൂത്ത് കോൺഗ്രസ്. മാസങ്ങൾക്ക് മുമ്പ് കായിക താരം ആദിലിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ആരോപിച്ചു.
എറണാകുളത്ത് നിന്ന് വന്ന പ്രത്യേക പൊലീസ് സംഘം മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മർദിച്ചത്. കുറ്റക്കാരായവർക്ക് എതിരെ നടപടി എടുത്തില്ലെന്നും കേസ് ഒതുക്കി തീർക്കാൻ പൊലിസ് പണം കൊടുക്കാൻ ശ്രമിച്ചെന്നും ദുൽഖിഫിൽ പറഞ്ഞു.
ബാങ്ക് അക്കൗണ്ട് എടുക്കാൻ മേപ്പയൂർ ടൗണിൽ വന്നതായിരുന്നു ആദിൽ. ഇദ്ദേഹത്തെ ആൾ മാറി പോലിസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ചു. പൊലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങി ആദിലിന് പരാതിയില്ല എന്ന് എഴുതി നൽകേണ്ടി വന്നുവെന്നും ദുൽഖിഫിൽ കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനം നാഥനില്ല കളരി അല്ല. കൃത്യമായി തന്നെ പ്രവർത്തനം മുന്നോട്ട് പോകുന്നുണ്ട്. എത്രയും വേഗം പുതിയ സംസ്ഥാന അധ്യക്ഷൻ സ്ഥാനമേൽക്കുമെന്നും ദുൽഖിഫിൽ വ്യക്തമാക്കി.