തിരുവഞ്ചൂരിന്റെ മകനടക്കം അഞ്ചുപേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി പ്രഖ്യാപിച്ചു; വിവാദമായപ്പോള്‍ മരവിപ്പിച്ചു

ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നിവയുമായി ബന്ധപ്പെട്ട് ഗ്രൂപ്പില്‍നിന്ന് അകന്നിരുന്നു. പാര്‍ട്ടി മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഹൈക്കമാന്‍ഡിന്റെയും നേതൃത്വത്തിന്റെയും കൂടെ നില്‍ക്കണമെന്ന നിലപാടിലാണ് തിരുവഞ്ചൂര്‍.

Update: 2021-09-02 01:43 GMT
Advertising

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനുള്‍പ്പെടെ അഞ്ചുമലയാളികളെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുള്‍പ്പെടെ 72 പേരെയാണ് ദേശീയ വക്താക്കളായി ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. എന്നാല്‍, നിയമനം വിവാദമായതോടെ മരവിപ്പിക്കുകയായിരുന്നു. ചില പേരുകളില്‍ ആശയക്കുഴപ്പം വന്നതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നിവയുമായി ബന്ധപ്പെട്ട് ഗ്രൂപ്പില്‍നിന്ന് അകന്നിരുന്നു. പാര്‍ട്ടി മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഹൈക്കമാന്‍ഡിന്റെയും നേതൃത്വത്തിന്റെയും കൂടെ നില്‍ക്കണമെന്ന നിലപാടിലാണ് തിരുവഞ്ചൂര്‍.

അതിനിടെ ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ സുപ്രധാനയോഗം ഇന്ന് കണ്ണൂരില്‍ ചേരും. ജില്ലാ കോണ്‍ഗ്രസിന്റെ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനാണ് നേതാക്കള്‍ കണ്ണൂരിലെത്തിയത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും യോഗത്തിനെത്തില്ല. ഇരു നേതാക്കളുമില്ലാതെ സമീപകാലത്ത് ചേരുന്ന ആദ്യ കോണ്‍ഗ്രസ് യോഗമാണ് ഇന്ന് നടക്കാന്‍ പോകുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News