ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; പിക്കപ്പ് വാൻ ശരീരത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

റോഡ് സൈഡില്‍ നിര്‍ത്തി പിക്കപ്പ് വാനിന്റെ ടയര്‍ മാറുന്നതിനിടെയാണ് അപകടം.

Update: 2022-11-02 06:47 GMT

കോട്ടയം: കോട്ടയം പൊൻകുന്നത്ത് ജാക്കി തെന്നിമാറിയതിനെ തുടർന്ന് വാഹനം ശരീരത്തിൽ വീണ് യുവാവ് മരിച്ചു. പൊന്‍കുന്നം ശാന്തിഗ്രാം അഫ്സല്‍(24) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ജാക്കി വച്ച ശേഷം ടയര്‍ മാറുന്നതിനിടെയാണ് അപകടം.

കൊല്ലം തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റോഡ് സൈഡില്‍ നിര്‍ത്തി പിക്കപ്പ് വാനിന്റെ ടയര്‍ മാറുന്നതിനിടെ ജാക്കി തെന്നിമാറി പച്ചക്കറി ലോഡ് ഉള്‍പ്പെടെ വാഹനം യുവാവിന്റെ ശരീരത്തില്‍ വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജാക്കി തെന്നിമാറിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറ‍ഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News