ബസ്സിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
ശനിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു അപകടം
Update: 2021-04-18 15:52 GMT
ബസ്സിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം കാളികാവ് ഉദരംപൊയിലിലെ പിലാത്തോടൻ അസീസിൻ്റെ മകൻ അമൽ ഇഹ്സാൻ ( 22) ആണ് മരിച്ചത് . ശനിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. നിലമ്പൂരിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിവെച്ചപാറയിൽ വെച്ചാണ് അപകടം ഉണ്ടായത് . വീടിന് സമീപം ബസിൽ നിന്ന് ഇറങ്ങാനുള്ള ശ്രമത്തിൽ സീറ്റിൽ നിന്ന് എണീറ്റപ്പോൾ വീഴുകയായിരുന്നു. പിൻ ഭാഗത്തെ ഡോറ് തുറന്നാണ് തെറിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കിരിക്കേ ആണ് മരിച്ചത് .