ആലപ്പുഴയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സംഭവത്തിൽ അയൽവാസികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Update: 2023-02-13 06:36 GMT

ആലപ്പുഴ: മുഹമ്മ വാരണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാരണം തോട്ടുങ്കൽവെളി സ്വദേശി ആദിത്യൻ (23) ആണ് മരിച്ചത്. അയൽവാസികളുമായുള്ള തർക്കത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് ആദിത്യന് വെട്ടേറ്റത്.

സംഭവത്തിൽ അയൽവാസികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ അയൽവാസികളുമായി വാക്കേറ്റമുണ്ടാവുകയും അത് ഉന്തിലും തള്ളിലേക്കും എത്തുകയും പിന്നീട് വെട്ടേൽക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

വെട്ടേറ്റതിനു പിന്നാലെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. എന്നാൽ വെട്ടിന്റെ ആഴം വലുതായതിനാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

അതേസമയം, നേരത്തെയും പല കേസുകളിൽ ഉൾപ്പെട്ടയാളാണ് ആദിത്യനെന്ന് പൊലീസ് പറയുന്നു. ഡോക്ടറെയുൾപ്പെടെ ആക്രമിച്ച കേസിൽ പ്രതിയാണ്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News