സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് സേവ് കേരള മാർച്ച്; കാൽലക്ഷം പേർ പങ്കെടുക്കും

യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നിട്ട് 50 വർഷം പൂർത്തിയാകുന്ന 2023 ഗോൾഡൻ ജൂബിലി വർഷമായി ആചരിക്കും

Update: 2022-11-21 15:35 GMT

കോഴിക്കോട്: ഇടതുസർക്കാറിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനുവരി 18ന് കാൽലക്ഷം പ്രവർത്തകരെ അണിനിരത്തി സെക്രട്ടറിയേറ്റിലേക്ക് സേവ് കേരള മാർച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ചിന് മുന്നോടിയായി സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾ വിശദീകരിക്കാൻ ജനുവരി ആദ്യവാരം നിയോജകമണ്ഡലം തലത്തിൽ വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കും.

യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നിട്ട് 2023 ജനുവരി ഒന്നിന് 50 വർഷം പൂർത്തിയാകുന്നതിനാൽ അടുത്ത ഒരു വർഷം സംഘടനയുടെ ഗോൾഡൻ ജൂബിലി വർഷമായി വിവിധ പരിപാടികൾ നടത്താൻ വൈത്തിരിയിൽ സമാപിച്ച സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് തീരുമാനിച്ചതായും ഫിറോസ് അറിയിച്ചു.

ജനുവരി രണ്ടിന് കോഴിക്കോട് കടപ്പുറത്ത് 50 പതാകകൾ ഉയർത്തി ഗോൾഡൻ ജൂബിലി പരിപാടികൾക്ക് തുടക്കം കുറിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവോത്സവം, യൂത്ത് ടെസ്റ്റ് എന്നിവയും സംഘടിപ്പിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News