തോല്‍വിക്കിടയിലും കൈയടി നേടി രാഹുലിന്‍റെ പറക്കും ഫീല്‍ഡിംഗ്

സിക്സ് ആവുമെന്ന് ഉറപ്പിച്ച പന്ത് ബൗണ്ടറി ലൈനില്‍ തടഞ്ഞിട്ട് കെ.എല്‍. രാഹുല്‍

Update: 2021-03-13 03:15 GMT

ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ പരാജയപ്പെട്ട് ഇന്ത്യയ്ക്ക് ആദ്യ 20-20യില്‍ ഇംഗ്ലണ്ടിനോട് എട്ടു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും അതിനിടയില്‍ ചിലതൊക്കെ ആരാധകര്‍ക്ക് ഓര്‍മിച്ച് വയ്ക്കാന്‍ ബാക്കി വച്ചിരുന്നു. 125 റണ്‍സ് എന്ന ചെറിയ സ്കോര്‍ പ്രതിരോധിക്കുമ്പോള്‍ ഓരോ റണ്ണിനും വലിയ വിലയാണ്.

അതുകൊണ്ടു തന്നെ അക്സര്‍ പട്ടേല്‍ എറിഞ്ഞ കളിയുടെ നാലാം ഓവറിലെ ആദ്യ പന്തില്‍ ജോസ് ബട്ട്ലര്‍ അടിച്ച സിക്സെന്നു ഉറപ്പിച്ച ഷോട്ടിനെ അങ്ങനെയങ്ങ് ബൗണ്ടറി ലൈന്‍ കടക്കാന്‍ കെ.എല്‍. രാഹുല്‍ അനുവദിക്കാതെയിരുന്നത്. ലോങ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച ഷോട്ട് പന്ത് ബൗണ്ടറി ലൈനില്‍ വച്ച് കെ.എല്‍. രാഹുല്‍ മാസ്മരിക ഫീല്‍ഡിങിലൂടെ ത‌‌ടഞ്ഞിടുകയായിരുന്നു. ഇംഗണ്ട് രണ്ടു റണ്‍സ് ഓടിയെടുത്തെങ്കിലും വിലപ്പെട്ട നാലു റണ്‍സാണ് കെ.എല്‍. രാഹുല്‍ തടഞ്ഞിട്ടത്.

Tags:    

Similar News