സീറ്റ് വിഭജനത്തില്‍ അതൃപ്തി; നേതൃത്വത്തിന് നട്ടെല്ലില്ലെന്ന് ഐ ഗ്രൂപ്പ്

ഐ ഗ്രൂപ്പിന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ഐ ഗ്രൂപ്പ്

Update: 2019-03-21 12:08 GMT

വയനാട് മണ്ഡലം എ ഗ്രൂപ്പിന് വിട്ടു നല്‍കേണ്ടി വന്നതിനെ ചൊല്ലി ഐ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തി പുകയുന്നു. ഇതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് യോഗം ചേര്‍ന്നു. യോഗത്തില്‍ രമേശ് ചെന്നിത്തലയുടെ നട്ടെല്ലില്ലായ്മയാണ് വയനാട് നഷ്ടമാകുന്നതിലേക്ക് നയിച്ചതെന്ന വിമര്‍ശനവും ഉയര്‍ന്നു.

Full View

കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഏറ്റവും ഉറപ്പുള്ള സീറ്റാണ് വയനാട്. വയനാട്ടിലേക്ക് ടി സിദ്ദീഖിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ മണ്ഡലം എന്നെന്നേക്കുമായി ഐ വിഭാഗത്തിന് നഷ്ടമായെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഈ സാഹചര്യത്തിലാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് യോഗം ചേര്‍ന്നത്. യോഗത്തില്‍ രമേശ് ചെന്നിത്തലയുടെ നിലപാടുകള്‍ക്ക് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു.

ടി. സിദ്ദീഖ് സ്ഥാനാര്‍ഥിയായ സാഹചര്യത്തില്‍ ഒഴിവ് വരുന്ന കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് വിട്ടു നില്‍ക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, കോഴിക്കോട് മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. എം വീരാന്‍ കുട്ടി, കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.എം നിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

Tags:    

Similar News