വിവാദങ്ങള്‍ക്കും പ്രചാരണത്തിനും ഇടവേളകളില്ലാതെ കോഴിക്കോട് മണ്ഡലം
പോരാട്ടം കടുത്ത് കോഴിക്കോട് എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണരംഗത്ത് അണുവിട വിട്ടുകൊടുക്കുന്നില്ല
Update: 2019-04-09 06:00 GMT
വിവാദങ്ങള്‍ക്കും പ്രചാരണത്തിനും ഇടവേളകളില്ലാതെ കോഴിക്കോട് മണ്ഡലം. പോരാട്ടം കടുത്ത് കോഴിക്കോട് എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണരംഗത്ത് അണുവിട വിട്ടുകൊടുക്കുന്നില്ല. 10 സ്വതന്ത്ര സ്ഥാനാര്‍ഥികളടക്കം 14 പേരാണ് കോഴിക്കോട് മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്.
പ്രാദേശികമായ യോഗങ്ങളില്‍ പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥിക്കുകയാണ് എ.പ്രദീപ്കുമാറും എം.കെ രാഘവനും. ചെറിയ ചെറിയ പ്രസംഗങ്ങള്‍ മാത്രം. നാടിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് പ്രദീപ്കുമാറിന്‍റെ പ്രസംഗത്തില്‍. എം.കെ രാഘവനാകട്ടെ താന്‍ നടത്തിയ വികസനത്തിനപ്പുറം ഒളിക്യാമറാ വിവാദത്തിലെ വിശദീകരണവും പ്രസംഗത്തിലുള്‍പ്പെടുത്തുന്നു. വിവിധ കേസുകളിലായി ജയിലിലാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബു. ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവര്‍ത്തകരാണ് പ്രകാശ്ബാബുവിന് വോട്ടു ചോദിക്കുന്നത്.