മനുഷ്യക്കടത്ത്; യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വാർഷിക അവലോകനത്തിൽ കുവൈത്ത് ടയർ 2 വാച്ച് ലിസ്റ്റിൽ 

മനുഷ്യക്കടത്തു തടയാൻ വിവിധ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക റിപ്പോർട്ട്തയ്യാറാക്കിയത് 

Update: 2018-07-26 02:19 GMT

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വാർഷിക അവലോകനത്തിൽ കുവൈത്ത് തുടർച്ചയായ മൂന്നാം തവണയും ടയർ 2 വാച്ച് ലിസ്റ്റിൽ . മനുഷ്യക്കടത്തു തടയാൻ വിവിധ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക റിപ്പോർട്ട്തയ്യാറാക്കിയത്. ഗാർഹിക തൊഴിലാളി വ്യവസ്
ഥകളിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് കുവൈത്തിനോട് അമേരിക്ക ആവശ്യപ്പെട്ടു.

മനുഷ്യക്കടത്ത്നി യന്ത്രിക്കുന്നതിൽ ലോക രാജ്യങ്ങൾ കൈവരിച്ച പുരോഗതി സംബന്ധിച്ച റിപ്പോർട്ടിൽ ഈ രംഗത്തു ഇനിയും പൂർണ വിജയം കാണാത്ത രാജ്യങ്ങളുടെ കൂട്ടത്തിലാണ് കുവൈത്ത് ഇടം പിടിച്ചത് . മനുഷ്യക്കടത്തു തടയാൻ സ്വീകരിച്ചു പോരുന്ന നടപടികളും അവയുടെ ഫല പ്രാപ്തിയും അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചത് ട്രാഫിക്കിങ് വിക്ടിംസ് പ്രൊട്ടക്ഷൻ ആക്റ്റിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ .

Advertising
Advertising

മനുഷ്യക്കടത്തുതടയുന്നതിൽ വിജയം കണ്ട രാജ്യങ്ങളെ ടയർ ഒന്ന് ഗണത്തിലും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ വിജയത്തിലെത്താത്ത രാജ്യങ്ങൾ ടയർ ടു ഗണത്തിൽ ആണ് പട്ടികയിൽ ഇടം തേടിയത് . മനുഷ്യക്കടത്തു തടയുന്നതിൽ കാര്യമായ പരിശ്രമങ്ങൾ എടുക്കാതിരിക്കുകയും ടി.വി.പി.എ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കുകയും ചെയ്ത രാജ്യങ്ങളാണ് മൂന്നാമത്തെ ഗണത്തിൽ ഉള്ളത് . കുവൈത്ത് തുടർച്ചയായ മൂന്നാം വർഷമാണ് ടയർ ടു വിഭാഗത്തിൽ ഉൾപ്പെടുന്നത്.

അതെസമയം കഴിഞ്ഞ വർഷം ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കുവൈത്ത് സർക്കാർ സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗാർഹിക നിയമങ്ങളിൽ ഈയിടെയായി വരുത്തിയ പരിഷ്കാരങ്ങളും സ്
പോൺസർമാരിൽനിന്ന്
ഒളിച്ചോടിയ വീട്ടുജോലിക്കാരികൾക്ക് സംരക്ഷണം നൽകിയതും കുവൈത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നു. സ്
പോൺസർമാരുടെ പീഡനം കാരണം പ്രയാസത്തിലായ 858 ഗാർഹിക തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് പോകാൻ അനുവദിച്ചതും അമേരിക്കൻ വീദേശകാര്യ മന്ത്രാലയം എടുത്തു പറഞ്ഞു.

Tags:    

Similar News