യേശുദേവന്റെ തിരുപ്പിറവി ആഘോഷത്തില്‍ പ്രവാസ ലോകം

Update: 2018-12-25 03:16 GMT

യേശുദേവന്റെ തിരുപ്പിറവി ആഘോഷത്തിൻറെ പൊലിമയിലാണ് പ്രവാസ ലോകത്തെ ക്രിസ്തീയ വിശ്വാസികൾ. ക്രിസ്​മസ്​ ആഘോഷ പരിപാടികൾക്ക്​ പൊലിമയേകി​ ദുബൈയിൽ കരോൾ ഗീതാലാപനം. സി.എസ്​.ഐ മലയാളം ഇടവകയാണ്​ ക്രിസ്​മസ്​ ഗാന ശുശ്രൂഷ ഒരുക്കിയത്​. ചർച്ച്​ ക്വയറിലെയും ജൂനിയർ വിഭാഗത്തിലെയും അംഗങ്ങൾ ചേർന്നാണ്​ ക്രിസ്​മസ്​ കരോൾ ആലാപനം നടത്തിയത്​. ക്രൈസ്​റ്റ്​ ഓഫ് ക്രിസ്​മസ്​ എന്ന പേരിലായിരുന്നു സംഗീതാർച്ചന. ആത്​മീയ ഔന്നത്യവും മാനവിക സ്​നേഹവും നിറഞ്ഞ ക്രിസ്​മസ്​ ആഘോഷമായിരുന്നു കരോളിന്റെ ഉള്ളടക്കം. ജൂബി അബ്രഹാം, ജിനോ മാത്യു ജോയ്​ എന്നിവർ നേതൃത്വം നൽകി. ഇടവക വികാരി റവഴ ഡോ. പി.കെ കുരുവിള ​ക്രിസ്​മസ്​ സന്ദേശം നൽകി. സി.എസ്​.​ഐ യു.എ.ഇ ഇടവകകളിലെ അംഗങ്ങൾ ഉപ്പെടെ നിരവധി പേർ ചടങ്ങിനെത്തിയിരുന്നു.

Advertising
Advertising

കുവൈത്തിൽ വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്തിൽ വർണാഭമായ പരിപാടികളാണ് ക്രിസ്മസിനെ വരവേൽക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്.

Full ViewFull View

പാട്ടും മേളവുമായി വീടുതോറും കയറിയിറങ്ങുന്ന കരോൾ സംഘങ്ങളാൽ സജീവമാണ് ഇക്കുറിയും പ്രവാസലോകത്തെ ക്രിസ്മസ് നാളുകൾ. കരോൾ ഗാനാലാപനം പുൽക്കൂട്‌ ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ മത്സര പരിപാടികളും വിവിധ കൂടായ്മകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ആത്മീയ കൂടായ്മകള്‍ക്കും ഇടവകകൾക്കും പുറമേ മലയാളി മാനേജ്‌മെന്റിൽ ഉള്ള വിവിധ കമ്പനികളും ജീവനക്കാർക്കായി ആഘോഷപരിപാടികൾ ഒരുക്കിയിട്ടുണ്ട്. എൻ.ബി.ടി.സി കുവൈത്തിന്റെ ക്രിസ്മസ് ആഘോഷങ്ങൾക്കു മാനേജിങ് ഡയറക്ടർ കെ.ജി എബ്രഹാം നേതൃത്വം നൽകി. കമ്പനി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഫാദർ സി കെ മാത്യു, ഫാദർ മൈക്കള്‍ എമ്മാനുവല്‍ എന്നിവര്‍ ക്രിസ്തുമസ് സന്ദേശങ്ങള്‍ നല്‍കി. ഗ്ലോബൽ ഇന്റർ നാഷണൽ ജീവനക്കാർ ഫഹാഹീൽ അഹമ്മദി മംഗഫ് എന്നിവിടങ്ങളിൽ വർണാഭമായ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. കുവൈത്തിലെ വിവിധ ദേവാലയങ്ങളിലും പാരിഷ് കേന്ദ്രങ്ങളിലും ഇന്നും നാളെയുമായി പാതിരാ കുർബാനയും തിരുപ്പിറവി ശുശ്രൂഷകളും നടക്കും.

Tags:    

Similar News