കുവൈത്ത് മന്ത്രിസഭയിൽ വൻ അഴിച്ച് പണി; നാല് പേരെമാറ്റി, പകരം വരുന്നത് പുതുമുഖങ്ങള്‍  

Update: 2018-12-25 03:14 GMT

കുവൈത്ത് മന്ത്രിസഭയിൽ വൻ അഴിച്ച് പണി. തൊഴിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്തി ഹിന്ദ് അൽ സബീഹ് ഉൾപ്പെടെ പ്രമുഖരായ നാലു മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. പകരം നാലു പുതുമുഖങ്ങൾ നാളെ സ്ഥാനമേൽക്കും.

തൊഴിൽ, സാമൂഹികക്ഷേമ മന്ത്രി ഹിന്ദ്​ സബീഹ്​, പെട്രോളിയം മന്ത്രി ബകീത്​ അൽ റഷീദി, പൊതുമരാമത്ത്​ മന്ത്രി ഹുസ്സാം റൂമി, പാർലമെൻറ്​ കാര്യ മന്ത്രി ആദിൽ അൽ ഖറാഫി എന്നിവരാണ്​ മന്ത്രിസഭയില്‍ നിന്ന് പുറത്തായത്. ​ഖാലിദ് അൽ ഫാദിൽ, മർയം അൽ ഉഖൈൽ, ഫഹദ് അൽ ഷഅ്​ല, സഅദ് അൽ ഖർറാസ്​ എന്നിവരാണ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് മുന്നിൽ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. ഖാലിദ് അൽ ഫാദിലിന് പെട്രോളിയം വകുപ്പും മറിയം അൽ ഉഖൈലിന് ആസൂത്രണ-വികസകാര്യവുമാണ് നൽകുക. ഔഖാഫ് മന്ത്രിയായി ഫഹദ് അൽ ഷഅ്​ല സത്യപ്രതിഞ്ജ ചെയ്യുമ്പോൾ സഅദ് അൽ ഖർറാസിനാണ് തൊഴിൽ വകുപ്പിന്റെ ചുമതല. നിലവിലെ വ്യവസായ-വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാന് സേവനകാര്യങ്ങളുടെ ചുമതല കൂടി നൽകും. നീതിന്യായ മന്ത്രി ഫഹദ് അൽ അഫാസിക്ക് ഔഖാഫിന് പകരം പാർലമെൻറ്കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കും. വെള്ളപ്പൊക്കത്തെ തുടർന്ന് ഹുസ്സാം റൂമിയും വകുപ്പിലെ ക്രമക്കേടുകളുടെ പേരിൽ കുറ്റവിചാരണ നോട്ടിസ്​ ലഭിച്ചതിനെ തുടർന്ന്​ ബകീത്​ റഷീദിയും നേരത്തെ രാജി സമർപ്പിച്ചിരുന്നു. തൊഴിൽ മന്ത്രിക്കെതിരെയും പാർലിമെന്റംഗങ്ങൾ കുറ്റവിചാരണ കുറ്റവിചാരണ ആവശ്യപ്പെട്ടിരുന്നു.

Full View
Tags:    

Similar News