കുവൈത്തിൽ മത്സ്യസമ്പത്തിന് വംശനാശ ഭീഷണിയെന്ന് മുന്നറിയിപ്പ്

Update: 2018-12-30 02:26 GMT

കുവൈത്തിൽ മത്സ്യസമ്പത്തിന് വംശനാശ ഭീഷണിയെന്ന് മുന്നറിയിപ്പ്. പരിധി വിടുന്ന മത്സ്യ ബന്ധനവും പരിസ്ഥിതി നശീകരണവും മത്സ്യ ഇനങ്ങളുടെ നാശത്തിന് കാരണമാകുന്നതായി വിദഗ്ദർ അഭിപ്രായപ്പെടുന്നു.

കുവൈത്ത്​ സർവകലാശാല മറൈൻ സയൻസ്​ വിഭാഗം ​ സംഘടിപ്പിച്ച സെമിനാറിലാണ്​ വിദഗ്​ധർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്​. 10 ശതമാനമാണ്​ പ്രത്യുൽപാദനം വഴി പ്രതിവർഷം മത്സ്യസമ്പത്തിലുണ്ടാകുന വർധനവ്​ ​. എന്നാൽ ഓരോ വർഷവും മത്സ്യ ബന്ധനത്തിന്റെ തോതിലുണ്ടാകുന്ന വർദ്ധന 30 ശതമാനം വരെയാണ്​. ഇത്​ ചില മത്സ്യങ്ങളുടെ വംശനാശത്തിന്​ തന്നെ കാരണമാവുമെന്ന്​ ബ്രിട്ടീഷ്​ കൊളംബിയ സർവകലാശാലയിൽനിന്ന്​ ഗവേഷണ ബിരുദം നേടിയ അബ്​ദുറഹ്​മാൻ ബിൻ ഹസൻ പറഞ്ഞു. പിടിക്കാവുന്ന മത്സ്യത്തിന്​ ഒരു പരിധിയും രാജ്യത്തില്ല. പ്രത്യക്ഷവും പരോക്ഷവുമായ സബ്​സിഡി മത്സ്യബന്ധനം ആകർഷകമാക്കുന്നു. ലൈസൻസ്​ നടപടികളും താരതമ്യേന ലളിതമാണ്​. ഇതുമൂലം വൻതോതിലാണ്​ മത്സ്യം പിടിക്കപ്പെടുന്നത്​. സ്വദേശികളുടെയും വിദേശികളുടെയും ഇഷ്​ട ഇനങ്ങളായ ആവോലി, ഹമൂർ, അയക്കൂറ, അൽ ശഅം, മീദ്​ പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്​. കഴിഞ്ഞ പത്ത്​ വർഷത്തിനിടെ ചെമ്മീൻ ലഭ്യത 40 ശതമാനം കുറഞ്ഞു. പരിസ്ഥിതി നശീകരണ പ്രവർത്തനത്തിലൂടെ മീനുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതും ഭീഷണിയാണെന്ന്​ സെമിനാർ ചൂണ്ടിക്കാട്ടി. മത്സ്യ സമ്പത്ത്​ വർധിപ്പിക്കാൻ കുവൈത്ത് ശാസ്​ത്ര-ഗവേഷണ കേന്ദ്രത്തി​ന്റെ നേതൃത്വത്തിൽ പരിശ്രമിച്ചുവരികയാണ്​.

Full View
Tags:    

Similar News