ഇന്ധനത്തിനും വൈദ്യുതിക്കും ഏറ്റവും വില കുറഞ്ഞ രാജ്യങ്ങളിൽ ഇടം നേടി കുവൈത്ത്

പെട്രോൾ നിരക്കിൽ അഞ്ചാമത്, ഡീസൽ നിരക്കിൽ ആറാമത്

Update: 2026-04-10 12:09 GMT

കുവൈത്ത് സിറ്റി: ലോകത്തിൽ ഇന്ധനത്തിനും വൈദ്യുതിക്കും ഏറ്റവും വിലകുറഞ്ഞ രാജ്യങ്ങളിൽ ഇടം നേടി കുവൈത്ത്. ഗ്ലോബൽ പെട്രോൾ പ്രൈസ് റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഏപ്രിൽ ആറ് വരെയുള്ള ഡാറ്റ അനുസരിച്ച്, ഡീസൽ നിരക്കിൽ ആറാം സ്ഥാനത്താണ് കുവൈത്ത്. ലിറ്ററിന് ഏകദേശം 0.37 ഡോളറാണ് നിരക്ക്.

ലിറ്ററിന് 0.34 ഡോളർ എന്ന നിരക്കിൽ പെട്രോൾ നിരക്കിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തും രാജ്യമുണ്ട്. കുവൈത്തിലെ വിലക്കുറവിന് പ്രധാന കാരണം ഗവൺമെന്റ് സബ്സിഡികൾ നിലനിർത്തിയതാണെന്ന് വിദഗ്ധർ പറയുന്നു.

വൈദ്യുതി നിരക്കിലും ആഗോളതലത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഗാർഹിക ഉപഭോഗത്തിനുള്ള ശരാശരി ചെലവ് കിലോവാട്ട് മണിക്കൂറിന് 0.172 ഡോളറാണ്. എന്നാൽ കുവൈത്തിൽ കിലോവാട്ട് മണിക്കൂറിന് ഏകദേശം 0.045 ഡോളർ എന്ന നിരക്കേയുള്ളൂ. ആഗോളതലത്തിൽ 17-ാം സ്ഥാനമാണ് ഈ വിഭാഗത്തിലുള്ളത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News