Writer - റസിൻ അബ്ദുൽ അസീസ്
razinab@321
കുവൈത്ത് സിറ്റി: കുവൈത്തിലെ ആറാം റിംഗ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വാഹനത്തിൽ തീപിടുത്തവും ഉണ്ടായതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായും അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.