കുടുംബവാസ മേഖലയിൽ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ കുറിച്ചുള്ള വിവര ശേഖരണത്തിനൊരുങ്ങി കുവെെത്ത്

പരാതിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കും

Update: 2019-01-05 19:18 GMT

കുവൈത്തിൽ സ്വദേശി താമസ കേന്ദ്രങ്ങളിൽ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ കുറിച്ച് വിവരം നൽകാൻ നിർദേശം. വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കാൻ തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഫർവാനിയ ഗവർണറേറ്റാണ്‌ നിർദേശം നൽകിയത്. വിവരങ്ങള്‍ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടില്ലെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

കുടുംബവാസ മേഖലയിൽ വിദേശി ബാച്ചിലർമാർക്ക് താമസിക്കാൻ അനുമതി നൽകുന്നത് സുരക്ഷാ ഭീഷണിയുയർത്തുന്നതായി സ്വദേശികളിൽനിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ സമഗ്രപദ്ധതി തയ്യാറാക്കിയത്. ഫർവാനിയ ഗവർണറേറ്റ് ബ്രാഞ്ച് മാനേജർ അഹ്മദ് അൽ ഹസീമിന്റെ നേതൃത്വത്തിൽ ചേർന്ന എമർജൻസി ടീം യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി ബാച്ചിലർ താമസക്കാരെ കുറിച്ച് പരാതി നൽകാനാണ് സ്വദേശികൾക്ക് നൽകിയ നിർദേശം.

Advertising
Advertising

Full View

പരാതിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കും. ഒഴിപ്പിക്കലിന് ആഭ്യന്തര മന്ത്രാലയത്തിെൻറ സഹായം തേടും. വിദേശി ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നതുൾപ്പെടെ നടപടികളും സ്വീകരിക്കും.

കെട്ടിട ഉടമകളിൽനിന്ന് 1,000 മുതൽ 10,000 ദിനാർ വരെ പിഴ ഈടാക്കാനും നീക്കമുണ്ട്. ഇതിനായി മുനിസിപ്പൽ നിയമത്തിൽ വരുത്തേണ്ട ഭേദഗതി മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിച്ചിരിക്കുകയാണ്. കെട്ടിട ഉടമകൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളും ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. രാജ്യത്തു തൊഴിൽ മേഖലയിൽ 12 ലക്ഷം വിദേശി ബാച്ചിലർമാരുണ്ടെന്നാണ് കണക്ക്.

Tags:    

Similar News