ഗതാഗത പരിഷ്കരണങ്ങള്‍ ഫലം കണ്ടു; റോഡപകടങ്ങളില്‍ കുറവ് രേഖപ്പെടുത്തിയതായി കുവെെത്ത്

മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും ഫലം ചെയ്തു

Update: 2019-01-05 19:49 GMT

കുവൈത്തിലില്‍ ഗാതാഗത പരിഷ്കരണങ്ങള്‍ വിജയിച്ചിതായി വിലയിരുത്തല്‍. കഴിഞ്ഞ വർഷം റോഡപകട മരണങ്ങളിൽ കുറവുണ്ടായതായാണ് റിപ്പോർട്ട്. ഗാതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചതും പരിശോധന കര്‍ശനമാക്കിയതും അപകടമരണ നിരക്ക് കുറച്ചതായി ട്രാഫിക്ക് വകുപ്പിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തു വിട്ട കണക്കു പ്രകാരം 401 പേരാണ് 2018 ൽ റോഡപകടങ്ങളിൽ മരിച്ചത്. 2016ൽ 429 ഉം 2017ൽ 424 ഉം ജീവനുകൾ റോഡിൽ പൊലിഞ്ഞിരുന്നു. ജനസംഖ്യയും വാഹനങ്ങളും വർധിച്ചിട്ടും പോയ വർഷം മരണ സംഖ്യ കുറഞ്ഞത് ശുഭ സൂചനയാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചതും വാഹന പരിശോധന കർശനമാക്കിയതുമാണ് വലിയ അപകടങ്ങളും അതുവഴിയുള്ള മരണങ്ങളും കുറയാൻ കാരണം.

Advertising
Advertising

Full View

സീറ്റ് ബെൽറ്റ് കർശനമാക്കിയതുമൂലം മരണത്തിന് സാധ്യതയുണ്ടായിരുന്ന കേസുകൾ പരിക്കിൽ ഒതുങ്ങാൻ വഴിയൊരുക്കി. ഗതാഗത നിയമലംഘനങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാർ പിഴയിൽനിന്ന് 100 ദീനാറായി ഉയർത്തിയതും നിയമംലംഘിക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തേക്കും ഡ്രെെവറെ 48 മണിക്കൂർ നേരത്തേക്കും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗത നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നു. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും ഫലം ചെയ്തതായാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ

Tags:    

Similar News