ദേശീയ-വിമോചന ദിനാഘോഷം;  കുവെെത്തില്‍ അഞ്ചു ദിവസത്തെ അവധിക്ക് സാധ്യത

Update: 2019-01-12 02:27 GMT

കുവൈത്തിൽ ദേശീയ-വിമോചന ദിനാഘോഷം പ്രമാണിച്ചു അഞ്ചു ദിവസത്തെ അവധിക്കു സാധ്യത. ഇത് സംബന്ധിച്ച നിർദേശം സിവിൽ സർവീസ് കമ്മീഷൻ കാബിനറ്റിന് കൈമാറിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 25 തിങ്കൾ, 26 ചൊവ്വ എന്നീ ദിവസങ്ങളിലാണ് യഥാക്രമം ദേശീയ, വിമോചന ദിനങ്ങളുടെ ഭാഗമായുള്ള പൊതുഅവധി. എന്നാൽ, വാരാന്ത്യ അവധി ദിവസമായ ശനിയാഴ്ചക്കും ദേശീയ ദിന അവധിയായ തിങ്കളാഴ്ചക്കും ഇടയിൽ വരുന്നതിനാൽ ഫെബ്രുവരി 24ന് ഞായറാഴ്ചയും അവധി നൽകാനാണ് സാധ്യത. വിശ്രമ അവധിയെന്ന പേരിലാണ് ഈ ദിവസം കണക്കാക്കുക.

Full View

അങ്ങനെ വരുമ്പോൾ ഫെബ്രുവരി 21ന് വ്യാഴാഴച അടക്കുന്ന സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും വാരന്ത്യ അവധി ദിനങ്ങളും ദേശീയ-വിമോചന അവധികളും കഴിഞ്ഞ് ഫെബ്രുവരി 27ന് ബുധനാഴ്ചയായിരിക്കും പിന്നീട് തുറന്ന് പ്രവർത്തിക്കുക. അതേസമയം, ഇക്കാര്യത്തിൽ മന്ത്രിസഭയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

Tags:    

Similar News