പഹൽഗാം ആക്രമണവും അനന്തരഫലങ്ങളും ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം: സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

സർക്കാർ വെടിനിർത്തൽ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എങ്ങനെയാണ് വെടിനിർത്തൽ തീരുമാനം അറിയിച്ചതെന്ന് ബേബി ചോദിച്ചു

Update: 2025-05-14 12:36 GMT

ഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആവശ്യപ്പെട്ടു.

'പഹൽഗാം ആക്രമണത്തെ തുടർന്ന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും സംഭവത്തിൽ ഉൾപ്പെട്ട ഒരു തീവ്രവാദിയെയും പിടികൂടാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം പല കാര്യങ്ങളും വിശദീകരിച്ചിട്ടില്ല.' ഹൈദരാബാദിൽ നടന്ന പത്രസമ്മേളനത്തിൽ ബേബി പറഞ്ഞു.

Advertising
Advertising

സർക്കാർ വെടിനിർത്തൽ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എങ്ങനെയാണ് വെടിനിർത്തൽ തീരുമാനം അറിയിച്ചതെന്നും ബേബി ചോദിച്ചു. 'പാകിസ്താനടക്കമുള്ള അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ കാര്യങ്ങളിൽ മൂന്നാം കക്ഷി ഇടപെടലിനെതിരെ രാജ്യം നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ യുഎസ് ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും പറഞ്ഞിട്ടുണ്ട്. എന്നിട്ടും യുഎസ് പഹൽഗാം ആക്രമണവും അനന്തരഫലങ്ങളും ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിഅത്തരമൊരു പ്രസ്താവന നടത്താൻ വഴിയൊരുക്കിയതെന്താണ്?' ബേബി ചോദിച്ചു

ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ സർക്കാർ വിശദീകരണം നൽകേണ്ടതുണ്ടെന്നും പാർലമെന്റ് വഴി അത് ചെയ്യണമെന്നും ബേബി പറഞ്ഞു. പഹൽഗാമിന് ശേഷം കേന്ദ്രം വിളിച്ചുചേർത്ത സർവകക്ഷി യോഗങ്ങളിൽ മോദി പങ്കെടുക്കാത്തതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 'സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിനേക്കാൾ ബിഹാറിൽ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.' ബേബി പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News