ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും
തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്തും,വടക്കന്‍മേഖല ജാഥ തൃശ്ശൂരിലുമാണ് സമാപിക്കുന്നത്
ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും.തെക്കന്‍ മേഖലയാത്രയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയനും,വടക്കന്‍മേഖലജാഥ സമാപനം എസ് രാമചന്ദ്രൻ പിള്ള യും ഉദ്ഘാടനം ചെയ്യും.സര്‍ക്കാരിനെതിരെ ഇതുവരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും
നവകേരള കേരള സൃഷ്ടിക്കായ് വീണ്ടും എല്‍ഡിഎഫ് എന്ന പേരിലാണ് തെക്ക് നിന്നും വടക്ക് നിന്നും ഇടത് മുന്നണി മേഖലജാഥകള്‍ സംഘടിപ്പിച്ചത്.വടക്കന്‍ മേഖല ജാഥ സിപിഎം സംസ്ഥാനസെക്രട്ടറി എ വിജയരാഘവനും തെക്കന്‍മേഖല ജാഥ സിപിഐ നേതാവ് ബിനോയ് വിശ്വവുമാണ് നയിച്ചത്.തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്തും,വടക്കന്‍മേഖല ജാഥ തൃശ്ശൂരിലുമാണ് സമാപിക്കുന്നത്.തിരുവനന്തപുരത്ത് നടക്കുന്ന തെക്കന്‍മേഖല ജാഥയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയനും,വടക്കന്‍ മേഖല ജാഥയുടെ സമാപനം തൃശ്ശൂരില്‍ സിപിഎം പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള യും നിര്‍വ്വഹിക്കും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി തലസ്ഥാനത്ത് മറുപടി നല്‍കും.ശബരിമല ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള പ്രതിപക്ഷ നീക്കത്തിനും മറുപടിയുണ്ടാകും.ആരോഗ്യപരമായ കാരണങ്ങളാൽ സീതാറാം യെച്ചൂരി സമാപന ചടങ്ങുകളിൽ പങ്കെടുക്കില്ല. ഇന്ന് ജാഥകള്‍ അവസാനിച്ചതിന് പിന്നാലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനാണ് ഇടത് പാര്‍ട്ടികളുടെ തീരുമാനം