സർക്കാരിന്റെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തട്ടെയെന്ന് മുഖ്യമന്ത്രി

"കേരളത്തിലെ ജനങ്ങൾക്ക് ഗുണമുള്ള ഒന്നിനെയും പ്രതിപക്ഷം അനുകൂലിച്ചിട്ടില്ല"

Update: 2021-02-26 14:56 GMT

സർക്കാരിന്റെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ജനങ്ങളെ അപമാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാരിനെ ജനങ്ങൾ പലവട്ടം വിലയിരുത്തിയതാണ്. ഇനിയും അങ്ങനെ തന്നെയുണ്ടാകുമെന്നാണ് ശുഭപ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പിണറായി രൂക്ഷമായി വിമർശിച്ചു. ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ രാഹുൽ പോകാത്തത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ അഖിലേന്ത്യ നേതാവിന് ചേർന്ന നിലയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് ഗുണമുള്ള ഒന്നിനെയും പ്രതിപക്ഷം അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രശ്നങ്ങളെ പ്രതിപക്ഷം എതിർത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇ.എം.സി.സിയുമായി നടന്നത് ഒപ്പിടൽ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News