എജുകഫെ വീണ്ടും; കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയർ ഉത്സവം

ഈ വരുന്ന ഏപ്രിലിൽ കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായി നടക്കുന്ന മഹാമേളയിലേക്കുള്ള വിദ്യാർഥികളുടെ സൗജന്യ രജിസ്ട്രേഷനും സ്ഥാപനങ്ങൾക്കായുള്ള സ്റ്റാൾ ബുക്കിങ്ങും ആരംഭിച്ചു

Update: 2026-03-27 06:16 GMT

ഉപരിപഠനവും കരിയറും സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകളകറ്റാൻ, കേരളത്തിലെ ഏറ്റവും വലിയ എഡ്യൂക്കേഷൻ-കരിയർ ഫെസ്റ്റിവലായ 'മാധ്യമം എജുകഫെ' വീണ്ടുമെത്തുന്നു. ഈ വരുന്ന ഏപ്രിലിൽ കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായി നടക്കുന്ന മഹാമേളയിലേക്കുള്ള വിദ്യാർഥികളുടെ സൗജന്യ രജിസ്ട്രേഷനും സ്ഥാപനങ്ങൾക്കായുള്ള സ്റ്റാൾ ബുക്കിങ്ങും ആരംഭിച്ചു.

കഴിഞ്ഞ 11 വർഷമായി ഇന്ത്യയിലും വിദേശത്തുമായി പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കിയ വേദിയാണ് എജുകഫെ. വിദേശ പഠന സാധ്യതകൾ, വിവിധ സ്കോളർഷിപ്പുകൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള കരിയർ മാപ്പിങ്, സൈക്കോളജിക്കൽ കൗൺസിലിങ് എന്നിവയെല്ലാം എജുകഫെയിൽ ഒറ്റക്കുടക്കീഴിൽ ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം തികച്ചും സൗജന്യമാണ്. സ്പോട്ട് രജിസ്ട്രേഷൻ തിരക്കുകൾ ഒഴിവാക്കുന്നതിനായി www.myeducafe.com എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾ തന്നെ സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാം.

40,000-ലധികം വിദ്യാർഥികളും 10,000-ൽ പരം രക്ഷിതാക്കളും 8,000-ത്തോളം അധ്യാപകരും പങ്കെടുക്കുന്ന ഈ മഹാമേള, വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് തങ്ങളുടെ കോഴ്സുകളും സേവനങ്ങളും വിദ്യാർത്ഥികളിലേക്ക് നേരിട്ടെത്തിക്കാനുള്ള ഏറ്റവും വലിയ അവസരമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ മികച്ച അക്കാദമിക് നെറ്റ്വർക്കിംഗിന് അവസരമൊരുക്കുന്ന മേളയിൽ സ്റ്റാൾ ബുക്ക് ചെയ്യുന്നതിനായി 9645009444 എന്ന നമ്പറിലോ events@madhyamam.com മെയിലിലോ ബന്ധപ്പെടുക.


Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News