പ്രബീര്‍ പുരകായസ്തയുടെ ജാമ്യവും കേരളത്തിലെ ജാമ്യമില്ലാ തടവുകാരും

തൊണ്ണൂറ് ദിവസത്തിന് ശേഷവും extension report സമര്‍പിച്ചില്ല എന്ന സങ്കേതികത പാലിക്കാത്തതിന്റെ കാരണത്താല്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അനീഷിന് കഴിഞ്ഞ ദിവസം കോഴിക്കോട് പ്രിന്‍സിപ്പിള്‍ സെഷന്‍ കോടതി statutory ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനുള്ള തെയ്യാറെടുപ്പിലാണ്.

Update: 2024-06-10 08:38 GMT
Advertising

ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്തയെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് സുപ്രീംകോടതി അദ്ദേഹത്തെ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടു. വളരെ അധികം പ്രതീക്ഷ ഉളവാക്കുന്നതും ആശ്വാസകരവുമായ ഒരു വിധിയാണിത്. എന്നാല്‍, ഈ വിധി ആഘോഷിക്കുമ്പോള്‍ തന്നെ നമ്മള്‍ കാണാത്തതും അറിയാത്തതും കണ്ടില്ലെന്ന് നടിക്കുന്നതുമായ ചില കാര്യങ്ങളുമുണ്ട്. UAPA നിയമത്തിലെയും CRPC യിലെയും സാങ്കേതികതയിലൂന്നി മുന്‍പും സുപ്രീംകോടതിയും മറ്റു കോടതികളും പലര്‍ക്കും ജാമ്യം അനുവദിക്കുകയും വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. ഭീമാകോറേഗാവ് കേസില്‍ ഉള്‍പട്ടവര്‍ക്ക് ജാമ്യം അനുവദിച്ചതും മാവോയിസ്റ്റ് കേസില്‍ പ്രൊഫ. ജി.എന്‍ സായിബാബയെ കുറ്റവിമുക്തമാക്കിയതും ഉദാഹരണമാണ്.

സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ നിലപാട് പറയുന്ന പിണറായി സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരായ രാജനും, ദിനേഷിനും, അനീഷിനും ചികിത്സ നിഷേധിക്കുന്നത്. ഇത് സി.പി.എമ്മിന്റെ മാത്രം സവിശേഷമായ ഒരു ഇരട്ടത്താപ്പല്ല, കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ ചെയ്ത് വരുന്നതാണ്. 

തൊണ്ണൂറ് ദിവസത്തിന് ശേഷവും extension report കൊടുത്തില്ല എന്ന സങ്കേതികത പാലിക്കാത്തതിന്റെ കാരണത്താല്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അനീഷിന് കഴിഞ്ഞ ദിവസം കോഴിക്കോട് പ്രിന്‍സിപ്പിള്‍ സെഷന്‍ കോടതി statutory ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനുള്ള തെയ്യാറെടുപ്പിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മുന്‍പ് രൂപേഷിന്റെ കേസിലും സമാനമായ രീതിയില്‍ അപ്പീല്‍ പോവുകയും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ദേശീയ തലത്തില്‍ UAPA വിരുദ്ധരെന്ന് അവകാശപ്പെടുന്ന സി.പി.എം കേരളത്തില്‍ കാണിച്ച് കൊണ്ടിരിക്കുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണിത്. ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ UAPA റദ്ദ് ചെയ്യുമെന്നടക്കമുള്ള വാഗ്ദാനങ്ങള്‍ തീര്‍ത്തും പൊള്ളത്തരമാണെന്ന് മാത്രമേ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് വായിച്ചെടുക്കാനാകു.

സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ നിലപാട് പറയുന്ന പിണറായി സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരായ രാജനും, ദിനേഷിനും, അനീഷിനും ചികിത്സ നിഷേധിക്കുന്നത്. ഇത് സി.പി.എമ്മിന്റെ മാത്രം സവിശേഷമായ ഒരു ഇരട്ടത്താപ്പല്ല, കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ ചെയ്ത് വരുന്നതാണ്. ഇന്ത്യയില്‍ UAPA നിയമം ഉണ്ടാക്കിയതും UPA സര്‍ക്കാരിന്റെ കാലത്ത് അതിന് കൂടുതല്‍ പല്ലും നഖവും നല്‍കിയതും കോണ്‍ഗ്രസ്സാണ്. നക്സലൈറ്റ് ആണോ, എങ്കില്‍ പത്തു കൊല്ലം ജയിലില്‍ കിടത്തിയിരിക്കും എന്നാണ് പി. ചിദംബരം ആദ്യന്തര മന്ത്രി ആയിരിക്കുമ്പോള്‍ പറഞ്ഞത്. വെറുതേ വിട്ടെങ്കിലും സായിബാബ പത്തു കൊല്ലം കിടന്നത് അതിന്റെ പരിണിത ഫലമായിരുന്നു. ഇന്ത്യയിലെ ഒരുപാട് യുവാക്കള്‍ അത്തരത്തില്‍ ഇല്ലാകഥകളുടെ പേരില്‍ ജയിലില്‍ കിടന്നു.

പ്രബീര്‍ പുരകായസ്തയെ അറസ്റ്റ് ചെയ്യാന്‍ കാരണമായി പൊലീസ് പറഞ്ഞത് ചൈനീസ് ഫണ്ട് സ്വീകരിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നൊക്കെയാണ്. ഇതില്‍ പ്രതിഷേധിച്ചവര്‍ ആഘോഷിച്ച മാറ്റൊരു സംഭവമായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും നേതാക്കളുടെ അറസ്റ്റും. ആ കേസിലെ ആരോപണം ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു. ഈ രണ്ട് കേസുകളിലും ആര്‍.എസ്.എസ് അജണ്ടകളെ എങ്ങനെയാണ് ഭരണകൂടം നടപ്പാക്കുന്നതെന്നും താരതമ്യേനെ സേഫ് ആണെന്ന് കരുതുന്ന, നിയമാനുസരണം പ്രവര്‍ത്തിക്കുന്ന സംഘടനകളെ, സ്ഥാപനങ്ങളെ വരെ അവരുടെ നിര്‍വചനങ്ങള്‍ക്ക് അടിസ്ഥാനത്തില്‍ വേട്ടയാടുന്നതെന്നും നമ്മള്‍ കണ്ടതാണ്.

UAPA യുടെ section 15 ല്‍ തീവ്രവാദ പ്രവര്‍ത്തനം എന്താണ് എന്ന് നിര്‍വചിക്കുന്നുണ്ട്.

Whoever does any act with intent to threaten or likely to threaten the unity, integrity, security 4[, economic security,] or sovereignty of India or with intent to strike terror or likely to strike terror in the people or any section of the people in India or in any foreign country...... ഇത്തരത്തില്‍ നോക്കിയാല്‍ നിലവിലുള്ള ഭരണകൂടത്തിന് അവരെ വിമര്‍ശിക്കുന്നവരെ സുഖകരമായി നിരോധിക്കാം, അറസ്റ്റ് ചെയ്യാം. ഇനി വിചാരണ നടത്തി കുറ്റവിമുക്തമാക്കിയാലും തന്നെ ദീര്‍ഘകാലം വിചാരണ തടവില്‍ കഴിയേണ്ടി വന്നേക്കാം. ജാമ്യം കിട്ടിയാലും പലതരം കഠിന വ്യവസ്ഥകള്‍ ഉണ്ടാകും. കാരണം, ഇവിടെ intent (ഉദ്ദേശം) ഉണ്ട് എന്ന് പറഞ്ഞാല്‍ എങ്ങനെയാണ് ഇല്ല എന്ന് തെളിയിക്കാന്‍ കഴിയുക? സാധൂകരിക്കാന്‍ ചുകപ്പ് ചട്ടയുള്ള രണ്ട് പുസ്തകങ്ങള്‍ കൈവശം വെച്ചാലും മതിയാകും. ഇനി നിങ്ങള്‍ നടത്തുന്ന ഒരു പരസ്യ പ്രതിഷേധ യോഗം ഭരണകൂട അട്ടിമറിക്കുള്ള ശ്രമമാണെന്ന് വ്യാഖ്യാനിച്ചാല്‍? എന്തിന് ഏറെ പറയുന്നു, ഭരണകൂടത്തെ വിമര്‍ശിക്കുന്ന ലേഖനം വരെ നാളെ കോടതിയില്‍ ഹാജരാക്കി എതിര്‍ വ്യാഖ്യാനം ഉണ്ടാക്കും.

പ്രബീര്‍ പുരകായസ്തയുടെ ജാമ്യത്തില്‍ സന്തോഷിക്കുമ്പോഴും കേരളം ഭരിക്കുന്നത് CPM ആണെന്നും കേരളത്തിന് പുറത്ത് കടലാസില്‍ അവര്‍ നിലപാട് പുലികളാണെന്നും കേരളത്തിന് അകത്ത് നേര്‍ വിപരീതമായ നിലപാടാണ് എടുക്കുന്നതെന്നും മറന്നുകൂടാ. ഈ നിലപാട് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉള്ളതുമാണ്. അതുപോലെ തന്നെ UAPA എന്ന ജനവിരുദ്ധ നിയമം എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്നും ഭരണകൂടം എങ്ങനെയാണ് അതിനെ വ്യാഖ്യാനിക്കുന്നതെന്നും മനസ്സിലാക്കുകയും വേണം. പുരകായസ്തയുടെ കേസില്‍ സഹപ്രവര്‍ത്തകന്‍ മാപ്പുസാക്ഷി ആയപ്പോള്‍ അദ്ദേഹം ഇനി ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് കരുതിയത്. എന്നാല്‍, എത്രയും പെട്ടന്ന് അദ്ദേഹം ഇറങ്ങിയത് സന്തോഷം നല്‍കുന്ന കാര്യമാണ്. അന്യായമായി തടവില്‍ കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും ഇത്തരത്തില്‍ മോചനം സാധ്യമാകും എന്ന് പ്രത്യാശിക്കാം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അലന്‍ ശുഐബ്

writer

Similar News