എം.ടിക്കും മധുവിനും ആദരവേകി 180 ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നുമുതല്‍

|IFFK 2023

Update: 2023-12-10 13:51 GMT

നവതിയുടെ നിറവിലത്തെിയ എം.ടിക്കും മധുവിനും ആദരവേകി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്സിബിഷന്‍ ഞായറാഴ്ച സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും.

മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് രാവിലെ 11 നാണ് ഉദ്ഘാടനം .ചടങ്ങില്‍ മധുവിന്റെ മകളും 'എക്കണോമിക് ആസ്പെക്റ്റ്സ് ഓഫ് ഫിലിം ഇന്‍ഡസ്ട്രി ഇന്‍ കേരള' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഉമ ജെ. നായര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, എക്സിബിഷന്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ എസ്.പി ദീപക് എന്നിവര്‍ പങ്കെടുക്കും.

ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആര്‍. ഗോപാലകൃഷ്ണനാണ് എക്സിബിഷന്റെ ക്യുറേറ്റര്‍. നിര്‍വഹിച്ചിരിക്കുന്നത്. 90 വയസ്സ് തികഞ്ഞ എം.ടിയുടെയും മധുവിന്റെയും ചലച്ചിത്രജീവിതത്തിലെ മിഴിവാര്‍ന്ന 90 ചിത്രങ്ങള്‍ വീതമാണ് എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News